Cricket Cricket-International IPL IPL-Team Top News

ആദ്യ മത്സരത്തിലെ പഞാബിന്റെ ഹീറോ സ്മിത്ത് ആവേശത്തില്‍ ആണ്

March 28, 2022

ആദ്യ മത്സരത്തിലെ പഞാബിന്റെ ഹീറോ സ്മിത്ത് ആവേശത്തില്‍ ആണ്

ഐപിഎല്ലിൽ സ്വപ്നതുല്യമായ അരങ്ങേറ്റത്തിന് ശേഷം വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഒഡിയോന്‍  സ്മിത്ത് ഇപ്പോള്‍ തന്നെ വലിയ മനക്കോട്ട കെട്ടുന്നില്ല എന്നും ഇത് പോലെ തന്നെ ബാക്കിയുള്ള എല്ലാ കളികളും വിജയിക്കാന്‍ ശ്രമിക്കും എന്ന് സ്മിത്ത് വെളിപ്പെടുത്തി.മായങ്ക് അഗർവാളിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് ഫ്രാഞ്ചൈസി ഇതുവരെ കിരീടം ഉയർത്താൻ കഴിയാത്ത ചുരുക്കം ചില ടീമുകളിലൊന്നാണ്.

മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിൽ സ്മിത്ത് തന്‍റെ മനസ് തുറന്നു “ഞങ്ങൾ 14 പീക്ക്‌സ് എന്ന മോട്ടിവേഷണൽ സിനിമ കണ്ടു. ആദ്യത്തെ പീക്ക് കഴിഞ്ഞു; 13 എണ്ണം കൂടി ഇനിയുണ്ട്.നല്ല തുടക്കം ലഭിക്കാൻ ഞങ്ങൾ സമ്മർദ്ദത്തിലായിരുന്നു.നല്ല ഒരു തുടക്കം ലഭിച്ചാല്‍ നല്ല കാര്യങ്ങള്‍  എല്ലാം പിന്നാലെ നടക്കും എന്നാണ് ഞങ്ങളുടെ വിശ്വാസം.”

Leave a comment