Cricket Cricket-International Top News

ദക്ഷിണാഫ്രിക്കയോട് തോൽവി, വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്ത്

March 27, 2022

author:

ദക്ഷിണാഫ്രിക്കയോട് തോൽവി, വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്ത്

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും ഇന്ത്യന്‍ വനിതകള്‍ പുറത്ത്. ഇന്നു നടന്ന നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയമേറ്റു വാങ്ങിയാണ് ടീം ഇന്ത്യ മടങ്ങുന്നത്. അവസാന പന്തുവരെ നീണ്ട മത്സരത്തിൽ അഞ്ചാം പന്തിലെ നോബോളാണ് കാര്യങ്ങൾ മാറ്റിമറിച്ചത്.

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 275 റണ്‍സ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കായി നൽകിയത്. സ്‌മൃതി മന്ഥാന(71), ഷെഫാലി വര്‍മ്മ(53), യസ്‌തിക ഭാട്ട്യ(2), മിതാലി രാജ്(68), ഹര്‍മന്‍പ്രീത് കൗര്‍(48) എന്നിവരുടെ ഉഗ്രൻ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ അവസാന പന്തില്‍ ജയത്തിലെത്തി. ലോറ വോള്‍വര്‍ട്ടിന്‍റെ 80 റൺസ് പ്രകടനവും ലാറ ഗുഡോള്‍ (49), മാരിസാന്‍ കാപ്പ് (32) എന്നിവരുടെ മികവുമാണ് പ്രോട്ടീസിനെ വിജയത്തിലേക്ക് എത്തിച്ചത്.

Leave a comment

Your email address will not be published. Required fields are marked *