ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കാരണം വെളിപ്പെടുത്തി കോഹ്ലി
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2021 പതിപ്പിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് വിശദമായി തുറന്ന് പറഞ്ഞ് മുൻ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ.നേതൃപാടവം തന്റെ ബാറ്റിംഗിനെ ബാധിക്കുന്നുണ്ടെന്നും അതിനാൽ പിന്മാറുന്നതാണ് നല്ലതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

“ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങൾക്ക് മൈതാനത്ത് നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പാകാൻ കഴിയുന്നില്ലെങ്കിൽ ഒരു കളിക്കാരന് എന്ന നിലയില്‍ നിങ്ങള്‍ പരാച്ചിതര് ആയി എന്ന് വേണം കരുതാന്‍.ഒരു ക്യാപ്റ്റന്‍ ആയില്ലെങ്കിലും മികച്ച ഒരു പ്രകടനത്തിലൂടെ ടീമിന് വിജയം നേടി കൊണ്ട് ഒരു മികച്ച നേതാവ് ആകാന്‍ കഴിയും എന്ന് ഞാന്‍ വിശ്വസിക്കുന്നു.” ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത അഭിമുഖത്തിൽ തന്റെ തീരുമാനം താരം വിശദീകരിക്കുകയായിരുന്നു.