“ഇന്ത്യൻ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിലെയും സൂപ്പർ താരങ്ങളാകാൻ പോവുകയാണ് ഇവർ” – റോസ് ടൈലര്‍
അടുത്ത അഞ്ചോ ആറോ വർഷത്തിനുള്ളിൽ ലോകക്രിക്കറ്റ് ഭരിക്കുന്ന രണ്ട് സൂപ്പർ താരങ്ങളായി ഋഷഭ് പന്തും ശ്രേയസ് അയ്യരും മാറും എന്ന് മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം റോസ് ടെയ്‌ലർ.കുറച്ച് വർഷങ്ങളായി പന്ത് ഈ രംഗത്ത് മേധാവിത്വം പുലർത്തുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി അയ്യര്‍ മികച്ച ഫോമില്‍ ആണ്.

“കൈൽ ജാമിസണാണ് ന്യൂസിലൻഡ് ക്രിക്കറ്റിന്റെ ഭാവി, എന്നാൽ ശ്രേയസ് അയ്യരും ഋഷഭ് പന്തും 5-6 വർഷത്തിനുള്ളിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ മാത്രമല്ല ലോക ക്രിക്കറ്റിന്റെയും സൂപ്പർ താരങ്ങളാകാൻ പോകുന്നു.”ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെ റോസ് ടെയ്‌ലർ പറഞ്ഞു.ഋഷഭ് പന്തും ശ്രേയസ് അയ്യരും കളിക്കുന്നത് വ്യത്യസ്ത ഗെയിമുകൾ ആണ്. പന്ത് തന്റെ ഷോട്ടുകൾ കളിക്കാൻ ഇഷ്ടപ്പെടുമ്പോൾ, കളിയുടെ സാഹചര്യത്തിനനുസരിച്ച് മധ്യത്തിൽ സെന്‍സിബിള്‍ ഇന്നിങ്ങ്സില്‍ ആണ് ശ്രേയസ് മികവു പുലര്‍ത്തുന്നത്.