കണക്കുകള്‍ കള്ളം പറയില്ല ; രോഹിതിനേക്കാള്‍ മികച്ച ക്യാപ്റ്റന്‍ ധോണി തന്നെ എന്ന് ബ്രാഡ് ഹോഗ്
മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയേക്കാൾ മികച്ച ക്യാപ്റ്റനായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) ഇതിഹാസം എംഎസ് ധോണിയെന്ന് മുൻ ഓസ്ട്രേലിയൻ ഇടംകൈയ്യൻ റിസ്റ്റ് സ്പിന്നർ ബ്രാഡ് ഹോഗ്. നായകനായി ഹിറ്റ്മാൻ അഞ്ച് ഐപിഎല്‍ കിരീടങ്ങൾ നേടിയപ്പോൾ ധോണിക്ക് നേടാന്‍ ആയത് നാല് കിരീടങ്ങള്‍ ആണ്.

എന്നിരുന്നാലും, കിരീടങ്ങളുടെ എണ്ണം ഒരാൾ മറ്റേതിനേക്കാൾ മികച്ച നായകനാണോ എന്ന് നിർവചിക്കുന്നില്ലെന്നാണ് ഹോഗിന്റെ അഭിപ്രായം. ഒരു ക്യാപ്റ്റന്റെ വിജയത്തെ വിലയിരുത്തുന്നതിനുള്ള പ്രധാന ഘടകങ്ങളായി വിജയ ശതമാനവും സ്ഥിരതയും ആണ് എന്നാണ് അദ്ദേഹം പറയുന്നത്.ഐപിഎല്ലിൽ ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിനെക്കാൾ എംഎസ് ധോണിക്ക് മേൽക്കൈ ഉണ്ടായിരുന്നത് എന്തുകൊണ്ടാണെന്ന് ബ്രാഡ് ഹോഗ് തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ വിശദീകരിച്ചു.204-ൽ 121 മത്സരങ്ങളും ജയിച്ച എംഎസ് ധോണിയുടെ വിജയ ശതമാനം അറുപതിലും മുകളില്‍ ആണ്.ഇത്രയും മികച്ച കണക്കുകളില്‍ എത്താന്‍ കഴിഞ്ഞതായി താന്‍ വേറെ ആരെയും കണ്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.