Cricket Cricket-International Top News

പാകിസ്ഥാനെതിരായ ഏകദിന, ടി20 മത്സരങ്ങളിൽ നിന്നും പിൻമാറി ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്

March 26, 2022

author:

പാകിസ്ഥാനെതിരായ ഏകദിന, ടി20 മത്സരങ്ങളിൽ നിന്നും പിൻമാറി ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്

പാകിസ്ഥാനെതിരായ വരാനിരിക്കുന്ന ഏകദിന, ടി20 മത്സരങ്ങളിൽ നിന്നും പിൻമാറി ഓസ്‌ട്രേലിയൻ ബാറ്റിംഗ് താരം സ്റ്റീവ് സ്മിത്ത്. കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്നാണ് മുൻ നായകൻ പരമ്പരയിൽ നിന്നും മാറി നിൽക്കുന്നത്. മൂന്നക്കം കടന്നില്ലെങ്കിലും അർധസെഞ്ചുറികൾ നേടി മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഓസ്‌ട്രേലിയെ സ്‌മിത്ത് നിർണായക പങ്കുവഹിച്ചിരുന്നു.

ഏറ്റവും വേഗത്തിൽ 8000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന കളിക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കിയാണ് താരം പാകിസ്ഥാനിൽ നിന്നും മടങ്ങിയത്. പരിക്കേറ്റ് മടങ്ങിയ സ്റ്റീവ് സ്‌മിത്തിന് പകരക്കാരനായി റിസ്റ്റ് സ്പിന്നർ മിച്ചൽ സ്വെപ്‌സണെ സെലക്ടർമാർ ടീമിലെത്തിച്ചിട്ടുണ്ട്.

2018 ലെ ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം ഏഴ് ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും ഓസ്‌ട്രേലിയയ്‌ക്കായി ഇതുവരെ ഏകദിനത്തിൽ സ്വെപ്‌സൺ കളിച്ചിട്ടില്ല. സ്മിത്തിനെ പിൻവലിച്ചത് പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ഒരു മുൻകരുതൽ നടപടിയാണെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സ്‌പോർട്‌സ് സയൻസ് ആൻഡ് സ്‌പോർട്‌സ് മെഡിസിൻ മാനേജർ കോണ്ടൂറിസ് പറഞ്ഞു.

Leave a comment