European Football Foot Ball Top News

തുർക്കിയെ കീഴടക്കി, ലോകകപ്പിലേക്ക് ഒരു ചുവട് അടുത്ത് ക്രിസ്റ്റ്യാനോ റൊണൊൾഡോയും പോർച്ചുഗലും

March 25, 2022

author:

തുർക്കിയെ കീഴടക്കി, ലോകകപ്പിലേക്ക് ഒരു ചുവട് അടുത്ത് ക്രിസ്റ്റ്യാനോ റൊണൊൾഡോയും പോർച്ചുഗലും

തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച് ലോകകപ്പ് യോഗ്യതയിലേക്ക് അടുത്ത് പോർച്ചുഗൽ. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ തുർക്കിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് പറങ്കിപ്പട പ്ലേ ഓഫ്‌‌‌‌‌‌ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്.

അതിനിർണായകമായ മത്സരത്തിൽ തുർക്കിക്കെതിരെ പോർച്ചുഗലിന്റെ ആധിപത്യമാണ് തുടക്കം മുതൽ കാണാൻ കഴിഞ്ഞത്. ഒട്ടാവിയോ, ഡിയോഗോ ജോട്ട, മാത്യൂസ് ന്യൂനെസ് എന്നിവരാണ് പോർച്ചുഗലിനായി വല കുലുക്കിയത്. 15, 42, 94 മിനിറ്റുകളിലായിരുന്നു പറങ്കിപ്പടയുടെ ഗോളുകൾ പിറന്നത്.

രണ്ടാം പകുതിയിൽ 65-ാം മിനിറ്റിൽ ബുറാക്ക് യിൽമാസ് ഒരു ഗോൾ മടക്കിയെങ്കിലും കളിയുടെ അവസാന നിമിഷം 86-ാം മിനിറ്റിൽ ലങിച്ച പെനാൽറ്റി തുർക്കി നഷ്‌ടപ്പെടുത്തിയതും തിരിച്ചടിയായി. ആ ഗോൾ വീണിരുന്നെങ്കിൽ മത്സര ഫലം ചിലപ്പോൾ വേറൊന്നാകുമായിരുന്നു.

Leave a comment