European Football Foot Ball Top News

ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജെർമെയ്ൻ ഡിഫോ

March 24, 2022

author:

ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജെർമെയ്ൻ ഡിഫോ

ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ടോട്ടനം സ്റ്റാർ സ്ട്രൈക്കർ ജെർമെയ്ൻ ഡിഫോ. താരത്തിന്റെ 22 വർഷത്തെ പ്രൊഫഷണൽ കരിയറിനാണ് തിരശീല വീഴുന്നത്. 496 മത്സരങ്ങളിൽ നിന്ന് 162 ഗോളുകൾ നേടിയ ഡിഫോ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറർമാരിൽ ഒമ്പതാം സ്ഥാനത്താണ്.

ടോട്ടനം ഹോട്‌സ്‌പറിന്റെ പ്രധാന ഗോൾ വേട്ടക്കാരനായി തിളങ്ങിയ ഡിഫോ പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനു ആയാണ് ആദ്യ മത്സരം കളിക്കുന്നത്. തുടർന്ന് ടോട്ടനം, പോർട്‌സ്മൗത്ത്, സണ്ടർലാന്റ് ടീമുകൾക്ക് ആയി പ്രീമിയർ ലീഗിൽ താരം കുപ്പായമണിഞ്ഞിട്ടുണ്ട്. ടോറന്റോ എഫ്സി, ബോർൺമൗത്ത്, റേഞ്ചേഴ്‌സ് ടീമുകൾക്ക് ആയും ഡിഫോ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം റേഞ്ചേഴ്സിനൊപ്പം സ്കോട്ടിഷ് പ്രീമിയർഷിപ്പ് കിരീടം ഉയർത്തുകയും ചെയ്‌തിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇംഗ്ലണ്ട് ഫുട്ബോൾ ടീമിനായി 57 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിയ ഡെഫോ 2010 ലെ ലോകകപ്പിലും 2012 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്നു.

Leave a comment