Cricket IPL IPL-Team Top News

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായസ്ഥാനം ഒഴിഞ്ഞ് ധോണി, പുതിയ ക്യാപ്റ്റൻ ജഡേജ

March 24, 2022

author:

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായസ്ഥാനം ഒഴിഞ്ഞ് ധോണി, പുതിയ ക്യാപ്റ്റൻ ജഡേജ

ഐപിഎല്ലിന് കൊടികയറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് എംഎസ് ധോണി. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായക സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ച ധോണി നായക സ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറുകയാണെന്ന് പ്രഖ്യാപിച്ചു.

2012- മുതല്‍ ചെന്നൈ ടീമിലെ അവിഭാജ്യ ഘടകമായ ജഡേജ ചെന്നൈയുടെ മൂന്നാമത്തെ നായകനാണ്. 2010-ല്‍ ധോണിയുടെ അഭാവത്തില്‍ ചെന്നൈയെ റെയ്‌ന നാലു മത്സരങ്ങളില്‍ നയിച്ചിരുന്നു. എന്നാൽ ഐപിഎല്ലിൽ നിന്നും ധോണി പിൻമാറുന്നില്ല എന്നതാണ് ആരാധകർക്കുള്ള സന്തോഷ വാർത്ത. ടീമിന്റെ ഭാഗമായി മുൻ ഇന്ത്യൻ നായകൻ തുടരും.

2008-ല്‍ ഐപിഎല്ലിന്റെ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായി സ്ഥാനം വഹിക്കുന്ന മഹേന്ദ്ര സിംഗ് ധോണി ടീമിനെ നാലു തവണയാണ് കിരീടത്തിലേക്ക് നയിച്ചിരിക്കുന്നത്. രോഹിത് ശര്‍മ്മക്കുശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകനെന്ന റെക്കോർഡും ക്യാപ്റ്റൻ കൂളിനുള്ളതാണ്.

Leave a comment