Cricket IPL IPL-Team Top News

ഐപിഎല്ലിൽ രോഹിത്തിനൊപ്പം ഓപ്പൺ ചെയ്യാൻ ഇന്ത്യയുടെ യുവതാരത്തെ നിയോഗിച്ച് മുംബൈ ഇന്ത്യൻസ്

March 24, 2022

author:

ഐപിഎല്ലിൽ രോഹിത്തിനൊപ്പം ഓപ്പൺ ചെയ്യാൻ ഇന്ത്യയുടെ യുവതാരത്തെ നിയോഗിച്ച് മുംബൈ ഇന്ത്യൻസ്

വർഷങ്ങളായി ഐപിഎല്ലിൽ വ്യത്യസ്ത ഓപ്പണിംഗ് കോമ്പിനേഷനുകൾ ഉപയോഗിച്ച് വിജയിച്ചവരാണ് മുബൈ ഇന്ത്യൻസ്. കഴിഞ്ഞ സീസണിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിനൊപ്പം രോഹിത് ശർമ്മയാണ് ബാറ്റിംഗ് ഓപ്പൺ ചെയ്തിരുന്നത്.

എന്നാൽ ഈ വർഷം ഡി കോക്ക് ഇല്ലാതായതോടെ താരതമ്യേന പുതിയ ഒരു ഓപ്പണിംഗ് കോമ്പിനേഷൻ തന്നെയാകും മുംബൈക്ക് ഉണ്ടാവുക. എന്നാൽ ഇതാരായിരിക്കുമെന്ന ചേദ്യം ഉയരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഒടുവിൽ ഈ ചോദ്യത്തിന് ഉത്തരവുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

തനിക്കൊപ്പം ഈ സീസണിൽ ഇഷാൻ കിഷനായിരിക്കും ഓപ്പൺ ചെയ്യാനെത്തുകയെന്നാണ് രോഹിത് വ്യക്തമാക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ കിഷനെ ഒരു മിഡിൽ-ഓർഡർ ബാറ്റ്സ്മാനായാണ് ടീം ഉപയോഗിച്ചിരുന്നത്. എന്നാൽ പല തവണ ഓപ്പൺ ചെയ്യാനും താരത്തെ മുംബൈ നിയോഗിച്ചിരുന്നു.

രോഹിതും ഇഷാനും മികച്ച കൂട്ടുകെട്ടാണെന്ന് പരിശീലകൻ മഹേള ജയവർധനയും അഭിപ്രായപ്പെട്ടിട്ടുണ്ട്. 2022 മാർച്ച് 26 ന് ആരംഭിക്കുന്ന ഐ‌പി‌എല്ലിൽ മാർച്ച് 27 ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് അഞ്ചു തവണ ജേതാക്കാളായ മുംബൈ ഇന്ത്യൻസ് ആദ്യ മത്സരത്തിനിറങ്ങുക.

Leave a comment