Cricket IPL IPL-Team Top News

ഐപിഎല്ലിലെ നേതൃപാടവം ഇന്ത്യയുടെ ഭാവി ക്യാപ്റ്റൻസി ഉറപ്പ് നൽകില്ലെന്ന് ഗംഭീർ

March 23, 2022

author:

ഐപിഎല്ലിലെ നേതൃപാടവം ഇന്ത്യയുടെ ഭാവി ക്യാപ്റ്റൻസി ഉറപ്പ് നൽകില്ലെന്ന് ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പിന് മുന്നോടിയായി ഫ്രാഞ്ചൈസി ക്യാപ്റ്റൻ കെഎൽ രാഹുലിന് ശക്തമായ മുന്നറിയിപ്പ് നൽകി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്റർ ഗൗതം ഗംഭീർ.

ഐപിഎല്ലിലെ നേതൃപാടവം ഇന്ത്യയുടെ ഭാവി ക്യാപ്റ്റൻസി ഉറപ്പ് നൽകില്ലെന്ന് മുൻ ഇന്ത്യൻ താരം പറഞ്ഞു. ബാറ്റ് ചെയ്യുന്ന നായകന് പകരം ടീമിനെ നയിക്കുന്ന ബാറ്ററായി സൂപ്പർ ജയന്റ്സിന് രാഹുലിനെ ആവശ്യമാണെന്നും ഗംഭീർ പറഞ്ഞു. വരാനിരിക്കുന്ന ഐപിഎല്ലിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റനെ തീരുമാനിക്കുന്നതില്‍ നിർണായക പങ്കുവഹിക്കുമെന്ന് അഭിപ്രായപ്പെട്ട മുൻ താരവും പരിശീലകനുമായ രവി ശാസ്‌ത്രി രംഗത്തു വന്നതിനു പിന്നാലെയാണ് ഗംഭീറിന്റെ പരമർശവും എത്തിയിരിക്കുന്നത്.

കെഎൽ രാഹുലിന് നായകനെന്ന നിലയിൽ ഇതേ വരെ മികവ് തെളിയിക്കാനായിട്ടില്ല. ഐ‌പി‌എൽ 2022 മെഗാ ലേലത്തിന് മുന്നോടിയായി 17 കോടി രൂപയ്ക്കാണ് എൽ‌എസ്‌ജി കെ‌എൽ രാഹുലിനെ സ്വന്തമാക്കിയത്.

Leave a comment