Cricket IPL-Team Top News

ധോണിക്ക് ശേഷം ആരാകും ചെന്നൈയുടെ ക്യാപ്റ്റൻ? സാധ്യത ഈ നാലു പേർക്കെന്ന് റെയ്‌ന

March 23, 2022

author:

ധോണിക്ക് ശേഷം ആരാകും ചെന്നൈയുടെ ക്യാപ്റ്റൻ? സാധ്യത ഈ നാലു പേർക്കെന്ന് റെയ്‌ന

ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായക സ്ഥാനത്തു തുടരുന്ന എംഎസ് ധോണിക്ക് പകരക്കാരനെ കണ്ടത്തി മുൻ സഹതാരമായ സുരേഷ് റെയ്‌ന. രവീന്ദ്ര ജഡേജ, അമ്പാട്ടി റായിഡു, റോബിന്‍ ഉത്തപ്പ, വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ എന്നിവരില്‍ ഒരാള്‍ക്ക് ധോണിയുടെ പിൻഗാമിയായി സിഎസ്കെയുടെ ക്യാപ്റ്റനാകാന്‍ കഴിയുമെന്നാണ് റെയ്‌നയുടെ അഭിപ്രായം.

സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ രവീന്ദ്ര ജഡേജക്കാണ് മുന്‍ഗണനയെന്നും റെയ്ന വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പം നാല് തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയിട്ടുള്ള റെയ്‌ന ധോണിയുടെ അഭാവത്തിലെ പല ഘട്ടത്തിലും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായകനായി എത്തിയിട്ടുണ്ട്.

പോയ സീസണിലെ കിരീട നേട്ടത്തോടെ ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്ന് അഭ്യൂഹമുയര്‍ന്നെങ്കിലും ഇത്തവണയും താരം തുടരുകയായിരുന്നു. എന്നാൽ . ഇത് അദ്ദേഹത്തിന്റെ അവസാന സീസണായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. ആയതിനാൽ കപ്പ് നേടി തലയുടെ വിരമിക്കല്‍ ആഘോഷമാക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്.

Leave a comment