മെറിഹ് ഡെമിറലിനെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
ഇറ്റാലിയൻ ക്ലബായ അറ്റലാന്റയുടെ പ്രതിരോധ താരം മെറിഹ് ഡെമിറലിനെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. യുവെന്റസിന്റെ താരമായ ഡെമിറൽ ഈ സീസണിൽ ലോണടിസ്ഥാനത്തിലാണ് അറ്റലാന്റയിലേക്ക് ചേക്കേറിയത്. അവിടെ തകർപ്പൻ പ്രകടനം കാഴ്ച്ചവെക്കുന്ന സാഹചര്യത്തിലാണ് ചുവന്ന ചെകുത്താൻമാരുടെ കണ്ണുടക്കിയത്.
എന്നാൽ റയൽ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും താരത്തിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായാണ് സൂചന. അങ്ങനെയെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് വെല്ലുവിളിയായേക്കാം. 2021-22 സീസണിൽ ലാ ഡിയയ്ക്കായി 31 മത്സരങ്ങൾ കളിച്ച തുർക്കി താരം രണ്ട് ഗോളും രണ്ട് അസിസ്റ്റും വരെ നേടിയിട്ടുണ്ട്.
നിലവിൽ റാഫേൽ വരാനൊപ്പം പ്രതിരോധത്തിൽ കളിക്കുന്ന ഹാരി മഗ്വയറിന്റെ പകരക്കാരനായാണ് ഡെമിറലിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നത്. അടുത്ത സീസണിന് മുമ്പായി ആക്സൽ ടുവൻസെബെ, എറിക് ബെയ്ലി, ഫിൽ ജോൺസ് എന്നിവരെ ഒഴിവാക്കാനും ക്ലബിന് പദ്ധതിയുണ്ട്.