മാറ്റങ്ങളൊന്നുമില്ല, ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ടെസ്റ്റിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു
മാർച്ച് 24 ന് ഗ്രനേഡയിലെ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. രണ്ടാം മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയാണ് വിൻഡീസ് ഇറങ്ങുക.
ആദ്യ രണ്ട് കളികൾ സമനിലയിൽ അവസാനിച്ചതിനാൽ ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. നിലവിലുണ്ടായിരുന്ന ടീമിന്റെ പ്രകടനത്തിൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് തൃപ്തരായതിനാലാണ് അതേ ടീമിനെ നിലനിർത്തിയിരിക്കുന്നത്. ബാർബഡോസ് ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഓൾറൗണ്ടർ കെയ്ൽ മേയേഴ്സും പേസർ ആൻഡേഴ്സൺ ഫിലിപ്പും 13 അംഗ പട്ടികയിലുണ്ട്.
2004-ന് ശേഷം ഇംഗ്ലണ്ട് കരീബിയൻ ദ്വീപുകളിൽ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതിനാൽ ഈ റെക്കോർഡ് ഭേദിക്കാൻ വിൻഡീസ് ആഗ്രഹിക്കുന്നില്ല. അതിനാൽ പരീക്ഷണത്തിനൊന്നും ടീം മുതിർന്നേക്കില്ല. എന്നാൽ കഴിഞ്ഞ നാല് ടെസ്റ്റ് പരമ്പരകളിൽ വെസ്റ്റ് ഇൻഡീസിന് ഒരു വിജയം പോലും നേടാനായിട്ടില്ല എന്നതും ടീമിനെ സംബന്ധിച്ചിടത്തോളം നിരാശയുളവാക്കുന്ന കാര്യമാണ്.