വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള 12 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ചൊവ്വാഴ്ച ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മത്സരത്തിൽ ജെയിംസ് ആൻഡേഴ്സണും സ്റ്റുവർട്ട് ബ്രോഡിനും ടീമിൽ ഇടംലഭിച്ചില്ല.
ഓപ്പണർമാരായ റോറി ബേൺസ്, ഹസീബ് ഹമീദ് എന്നിവരും പുറത്തായി. ആദ്യ ടെസ്റ്റിനുള്ള ടീമിലേക്ക് വരുന്ന അലക്സ് ലീസ് തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കു. താകം സാക് ക്രാളിക്കൊപ്പം ഓപ്പൺ ചെയ്യുമെന്നാണ് ഇംഗ്ലണ്ട് അറിയിച്ചിരിക്കുന്നത്. അതേസമയം ഒല്ലി റോബിൻസൺ ആദ്യ ടെസ്റ്റിൽ നിന് പരിക്കേറ്റ് പുറത്തായത് ത്രീ ലയൺസിന് കനത്ത തിരിച്ചടിയാണ്.
ഇംഗ്ലണ്ട് ടീം; ജോ റൂട്ട് (ക്യാപ്റ്റൻ), ജോണി ബെയർസ്റ്റോ, സാക്ക് ക്രാളി, ബെൻ ഫോക്സ് (വിക്കറ്റ് കീപ്പർ), ഡാൻ ലോറൻസ്, ജാക്ക് ലീച്ച്, അലക്സ് ലീസ്, സാഖിബ് മഹ്മൂദ്, ക്രെയ്ഗ് ഓവർട്ടൺ, ബെൻ സ്റ്റോക്സ്, ക്രിസ് വോക്സ്, മാർക്ക് വുഡ്