Cricket Cricket-International Top News

വാർഷിക കരാറിൽ ഹാർദിക് പാണ്ഡ്യയെ എയിൽ നിന്നും സിയിലേക്ക് തരംതാഴ്ത്തി ബിസിസിഐ

March 3, 2022

author:

വാർഷിക കരാറിൽ ഹാർദിക് പാണ്ഡ്യയെ എയിൽ നിന്നും സിയിലേക്ക് തരംതാഴ്ത്തി ബിസിസിഐ

ബിസിസിഐയുടെ വാർഷിക കരാറിൽ തിരിച്ചടി നേരിട്ട് ഇന്ത്യയുടെ ചില മുൻനിര താരങ്ങൾ. ഹാർദിക് പാണ്ഡ്യ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവർക്കാണ് തിരിച്ചടിയേറ്റത്.

പരുക്കുമൂലം ദീർഘനാളായി ടീമിനു പുറത്തായിരുന്ന പാണ്ഡ്യ ഗ്രേഡ് എ കരാറിൽ നിന്ന് സിയിലേക്കാണ് തരംതാഴ്ത്തിയിരിക്കുന്നത്. അതേസമയം 5 കോടി രൂപ വാർഷിക പ്രതിഫലമുള്ള എ ഗ്രേഡിൽനിന്ന് 3 കോടി പ്രതിഫലമുള്ള ബി ഗ്രേഡിലേക്കാണ് പൂജാരയും രഹാനെയും തരംതാഴ്ത്തപ്പെട്ടിരിക്കുന്നത്.

ഇഷാന്ത് ശർമ, വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹ എന്നിവരാണ് കരാറിൽ തിരിച്ചടി നേരിട്ട മറ്റു താരങ്ങൾ. പൂജാര, രഹാനെ എന്നിവർക്കൊപ്പം ഗ്രേഡ് എയിൽനിന്ന് ബിയിലേക്കാണ് ഇഷാന്തിനെയും തരംതാഴ്ത്തിയത്.

ഇതുവരെ ഗ്രേഡ് ബിയിലായിരുന്ന സാഹയെ സിയിലേക്കും മാറ്റി. നിലവിൽ ഏകദിന ടീമിൽ മാത്രം കളിക്കുന്ന ഓപ്പണർ ഓപ്പണർ ശിഖർ ധവാനെയും എയിൽ നിന്നും സിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്നതിനാലാണ് ധവാന് തിരിച്ചടിയായിരിക്കുന്നത്.

Leave a comment