ബാബർ അസമിനെ പ്രശംസിച്ച് ഓസീസ് താരം നഥാൻ ലിയോൺ
ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ് ബാബർ അസം എന്ന പ്രശംസയുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം നഥാൻ ലിയോൺ. 400-ലധികം ടെസ്റ്റ് വിക്കറ്റുകളുമായി ഓസ്‌ട്രേലിയയ്‌ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ലിയോൺ ഓസീസിന്റെ പാക് പരമ്പരയ്ക്ക് മുന്നോടിയായാണ് ഈ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർക്കെതിരെ മത്സരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് തന്റെ കരിയറിന്റെ ആദ്യ ദിവസം മുതൽ തൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. തീർച്ചയായും ബാബർ അത്തരക്കാരിൽ ഒരാളാണെന്നാണ് ഒരു വെർച്വൽ പത്ര സമ്മേളനത്തിൽ ലിയോൺ പറഞ്ഞു. പരമ്പര 3-0ന് ജയിക്കണമെന്ന തന്റെ ആഗ്രഹത്തെക്കുറിച്ചും നഥാൻ ലിയോൺ മനസു തുറന്നു.
നിലവിൽ ഐസിസി റാങ്കിംഗിൽ ഏകദിന, ട്വന്റി 20 ഫോർമാറ്റുകളിൽ ഒന്നാം സ്ഥാനത്താനത്താണ് ബാബർ അസം. അതേസമയം ടെസ്റ്റ് ഫോർമാറ്റിലെ റാങ്കിംഗിൽ പാക് താരം ഒമ്പതാം സ്ഥാനത്തുമുണ്ട്.
പാകിസ്ഥാനിലേക്കുള്ള ഓസ്‌ട്രേലിയയുടെ ചരിത്രപരമായ പര്യടനത്തിൽ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഒരു ടി20യും ഉൾക്കൊള്ളുന്നതാണ്. 1999 ന് ശേഷം ആദ്യമായാണ് ടീം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്ത് ഒരു അന്താരാഷ്ട്ര ടൂർണമെന്റിൽ പങ്കാടുക്കാൻ എത്തുന്നത് എന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്.