Foot Ball ISL Top News

സെമി ഉറപ്പിക്കാൻ ജംഷഡ്‌പൂർ ഇന്ന് ഹൈദരാബാദിനെതിരെ ഇറങ്ങും

March 1, 2022

author:

സെമി ഉറപ്പിക്കാൻ ജംഷഡ്‌പൂർ ഇന്ന് ഹൈദരാബാദിനെതിരെ ഇറങ്ങും

ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി സെമി ഉറപ്പിച്ച ഹൈദരാബാദ് എഫ്‌സി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായ ജംഷഡ്‌പൂരിനെയാണ് നേരിടുക.

ഇന്ന് ജയിച്ചാൽ ജംഷഡ്‌പൂരിനും സെമി ഫൈനൽ ഉറപ്പിക്കാം. മാത്രമല്ല ഹൈരദാബാദിനെ കീഴടക്കിയാൽ ഇന്ന് ലീഗിൽ ഒന്നാം സ്ഥാനവും സ്വന്തമാവും. എന്നാൽ ഒഗ്ബെച്ചെയും ടീമും കിടിലൻ ഫോമിലായതിനാൽ കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്നതാണ് യാഥാർഥ്യം. ഈ സീസണിൽ കിരീടം സ്വന്തമാക്കാൻ ഏറ്റവും കെൽപ്പുള്ള ടീമും ഹൈദരാബാദ് തന്നെയാണ്.

അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി സീസണിലെ പത്താം ജയം സ്വന്തമാക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാകും ജംഷഡ്‌പൂർ ഇന്നിറങ്ങുക. 10 ജയവും അഞ്ച് സമനിലയുമായി 18 പോയിന്റിൽ നിന്ന് 35 പോയിന്റുമായി ഹൈദരാബാദ് എഫ്‌സി നിലവിൽ ഒന്നാം സ്ഥാനത്താണ്. ഇന്നു വൈകിട്ട് 7.30നാണ് മത്സരം.

Leave a comment

Your email address will not be published. Required fields are marked *