Foot Ball ISL Top News

ജംഷഡ്‌പൂർ മുന്നോട്ട്, നോർത്ത് ഈസ്റ്റിനെ തകർത്ത് സെമിയിലേക്ക് അടുത്തു

February 26, 2022

author:

ജംഷഡ്‌പൂർ മുന്നോട്ട്, നോർത്ത് ഈസ്റ്റിനെ തകർത്ത് സെമിയിലേക്ക് അടുത്തു

ഐഎസ്എൽ ഫുട്ബോളിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ജംഷഡ്‌പൂർ സെമി ഫൈനൽ യോഗ്യതയ്ക്ക് അരികെ. അത്താഴം മുടക്കികളാവാൻ നോർത്ത് ഈസ്റ്റ് ശ്രമിച്ചെങ്കിലും 3-2 എന്ന സ്കോറിന് ജംഷഡ്‌പൂർ വിജയിച്ച് കയറുകയായിരുന്നു.

35-ാം മിനിറ്റിൽ സൈമിൻലൻ ദുംഗലിലൂടെ ജംഷഡ്‌പൂർ മുന്നിലെത്തി. തുടർന്ന് രണ്ടാം പകുതിയിൽ 58-ാം മിനിറ്റിൽ ഗ്രെഗ് സ്റ്റുവർട്ടും ടീമിനായി വല കുലുക്കി. അങ്ങനെ ജംഷഡ്‌പൂർ കളി വരുതിയിലാക്കിയെന്ന് തോന്നിയ നിമിഷത്തിലാണ് 66, 68 മിനിറ്റുകളിൽ നോർത്ത് ഈസ്റ്റ് സമനില പിടിച്ച് രണ്ടു ഗോളുകൾ നേടിയത്.

എന്നാൽ വിട്ടുകൊടുക്കാൻ തയാറാവാതിരുന്ന ജംഷഡ്‌പൂർ 85-ാം മിനിറ്റിൽ ജോർഡൻ മുറെയിലൂടെ വീണ്ടും ലീഡ് എടുത്ത് വിജയിച്ചുകയറുകയായിരുന്നു. ജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ജംഷഡ്‌പൂർ രണ്ടാം സ്ഥാനം നിലനിർത്തി.

Leave a comment