European Football Foot Ball Top News

പ്രീമിയർ ലീഗിൽ നാലാം സ്ഥാനം ഉന്നമിട്ട് ആഴ്‌സണൽ, എതിരാളി വോൾവ്‌സ്

February 24, 2022

author:

പ്രീമിയർ ലീഗിൽ നാലാം സ്ഥാനം ഉന്നമിട്ട് ആഴ്‌സണൽ, എതിരാളി വോൾവ്‌സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്‌സണൽ ഇന്ന് വോൾവ്സിനെതിരെ ഇറങ്ങും. മികച്ച ഫോമിലുള്ള ഇരുടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഇന്നത്തെ കളിയുടെ ഏറ്റവും വലിയ ആകർഷണം. അവസാന രണ്ട് മത്സരങ്ങളിൽ ഗംഭീര പ്രകടനവുമായാണ് വോൾവ്‌സ് ഇറങ്ങുന്നത്.

അതേസമയം കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഗണ്ണേഴ്‌സും തോൽവി അറിഞ്ഞിട്ടില്ല. ടോപ്പ് ഫോറിലേക്കുള്ള ഓട്ടത്തിലാണ് ആഴ്‌സണൽ. അതിനായി പൊരുതാനാണ് നിലവിൽ 42 പോയിന്റുമായി ആറാം സ്ഥാനത്തുള്ള അർട്ടേറ്റയുടെ ടീമിന്റെ ലക്ഷ്യം. അതേസമയം രണ്ട് പോയിന്റ് വ്യത്യാസത്തിൽ വോൾവ്‌സ് ആഴ്‌സണലിന് പിന്നാലെ ഏഴാം സ്ഥാനത്തുമുണ്ട്.

May be an image of 4 people, people playing American football and text that says "B Bith 6 10 THU 24 FEB Matchweek 26 Arsenal Arsenal 19:45 Wolves Premier League"

ഗണ്ണേഴ്‌സ് നിരയിൽ ടകെഹിറോ ടോമിയാസു റൈറ്റ് ബാക്ക് പൊസിഷനിൽ തിരിച്ചെത്തിയേക്കും. വോൾവ്സിനെതിരായ നാല് പ്രീമിയർ ലീഗ് ഹോം മത്സരങ്ങളിൽ ആഴ്സണൽ വിജയിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 2018-ൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയതിന് ശേഷം നടന്ന ഏഴ് പ്രീമിയർ ലീഗ് ഏറ്റുമുട്ടലിൽ മൂന്നെണ്ണത്തിൽ വോൾവ്‌സ് ജയിച്ചപ്പോൾ രണ്ട് സമനിലയും രണ്ട് തോൽവിയുമാണ് ഗണ്ണേഴ്‌സിന്റെ സമ്പാദ്യം. മത്സരം ഇന്നു രാത്രി 1.15-ന് നടക്കും

Leave a comment

Your email address will not be published. Required fields are marked *