European Football Foot Ball Top News

ചാമ്പ്യൻസ് ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്-അത്ലറ്റിക്കോ മാഡ്രിഡ് സൂപ്പർ പോരാട്ടം

February 23, 2022

author:

ചാമ്പ്യൻസ് ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്-അത്ലറ്റിക്കോ മാഡ്രിഡ് സൂപ്പർ പോരാട്ടം

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഇറങ്ങും. ഇരുടീമുകളുമായുള്ള പോരാട്ടം കാണാൻ ആരാധകരെല്ലാം കാത്തിരിക്കുകയായിരുന്നു. അത്ര നല്ല ഫോമിൽ അല്ല ഇരു ക്ലബുകളും എങ്കിലും നേർക്കുനേർ വരുമ്പോൾ താരപ്രഭയിൽ മത്സരം ഏറെ വീര്യമായിരിക്കും.

അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കാഴ്ച്ചവെക്കുന്ന മിന്നും പ്രകടനങ്ങളിലാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. മാത്രമല്ല ഗ്രൂപ്പ് സ്റ്റേജിൽ കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിച്ചാണ് താരത്തിന്റെ വരവും. പ്രീമിയർ ലീഗിലും മാഞ്ചസ്റ്റർ യുണൈറ്റഡ് മോശമല്ലാത്ത ഫോമാണ് കാഴ്ച്ചവെക്കുന്നത് എന്ന കാര്യവും ചുവന്ന ചെകുത്താൻമാർക്ക് ഇന്നു തുണയാകും.

മറുവശത്ത് അത‌്ലറ്റിക്കോ മാഡ്രിഡിനും അത്ര മികച്ച സീസണല്ല കടന്നു പോവുന്നത്. എങ്കിലും പോയ മത്സരത്തിൽ ഒസാസുനയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഡീഗോ സിമിയോണിയുടെ ടീം എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനും നിലവിലെ സ്പാനിഷ് ചാമ്പ്യൻമാർക്കും ഈ സീസണിൽ നേടാനാവുന്ന ഒരേയൊരു കിരീട സാധ്യതയും ഇതുതന്നെയാണ്.

Leave a comment

Your email address will not be published. Required fields are marked *