Cricket IPL Top News

ഡൽഹി ക്യാപിറ്റൽസിന്റെ സഹ പരിശീലക സ്ഥാനത്തേയ്ക്ക് ഷെയിന്‍ വാട്‌സൺ

February 23, 2022

author:

ഡൽഹി ക്യാപിറ്റൽസിന്റെ സഹ പരിശീലക സ്ഥാനത്തേയ്ക്ക് ഷെയിന്‍ വാട്‌സൺ

വരുന്ന 2022 ഐപിഎൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ സഹ പരിശീലക സ്ഥാനത്തേയ്ക്ക് മുൻ ഓസീസ് താരം ഷെയിന്‍ വാട്‌സൺ എത്തുന്നു. മുഖ്യ പരിശീലകനായ റിക്കി പോണ്ടിംഗിന്റെ നിർദ്ദേശ പ്രകാരമാണ് താരം പുതിയ ചുമതലയുമായി ടീമിലേക്ക് എത്തുന്നത്.

ഐപിഎല്ലിൽ കളിച്ച പരിചയ സമ്പത്തും സഹ പരിശീലക സ്ഥാനത്തേയ്ക്ക് എത്തുമ്പോൾ വാട്‌സണും ഡൽഹിക്കും കരുത്താകും. 2008ൽ രാജസ്ഥാൻ റോയൽസിനൊപ്പവും 2018ൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പവും താരം കിരീട നേട്ടം സ്വന്തമാക്കിയിട്ടുമുണ്ട്. ഇതോടൊപ്പം തന്നെ ടീമിൽ സഹ പരിശീലകരായി അജിത് അഗാര്‍ക്കറും പ്രവീൺ ആംറേയും എത്തുമെന്നാണ് സൂചന.

ഐപിഎൽ ടൂർണമെന്റിൽ 3874 റൺസും 92 വിക്കറ്റും നേടിയ മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. ചെന്നൈ സൂപ്പർ കിങ്സിനായി അവസാനമായി കളിച്ച വാട്സൺ 2020 പതിപ്പിന് ശേഷം പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. അതിനുശേഷം സജീവ കമന്റേറ്ററായി പ്രവർത്തിച്ചു വരിയായിരുന്നു താരം.

Leave a comment

Your email address will not be published. Required fields are marked *