Foot Ball ISL Top News

ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ആദ്യ നാലിലെത്തി മുംബൈ സിറ്റി

February 23, 2022

author:

ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ആദ്യ നാലിലെത്തി മുംബൈ സിറ്റി

ഐഎസ്‌എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ടോപ്പ് ഫോറിലെത്തി മുംബൈ സിറ്റി എഫ്‌സി. എതിരില്ലാത്ത ഒരു ഗോളിന്റെ ജയത്തോടെയാണ് നിലവിലെ ചാമ്പ്യൻമാർ സെമി പ്രതീക്ഷകളിലേക്ക് അടുക്കുന്നത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാംപകുതിയുടെ തുടക്കത്തില്‍ ബിപിന്‍ സിംഗാണ് മുംബൈ സിറ്റിയുടെ വിജയ ഗോള്‍ നേടിയത്. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ മുംബൈയും ഈസ്റ്റ് ബംഗാളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതിനു പരിഹാരമായിരുന്നു ഇന്നലത്തെ കളി.

Image

ജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി മുംബൈ സിറ്റി ഐഎസ്എൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തി. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. അതേസമയം സീസണില്‍ ഒരു ജയം മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ 10 പോയിന്‍റോടെ അവസാന സ്ഥാനത്ത് തുടരുന്നു. 17 കളികളില്‍ 32 പോയിന്റുമായി ഹൈദരാബാദാണ് പട്ടികയിൽ ഒന്നാമത്. പിന്നാലെ 16 കളികളില്‍ 31 പോയിന്‍റുള്ള ജംഷഡ്‌പൂര്‍ എഫ്‌സിയും 16 മത്സരങ്ങളില്‍ 30 പോയിന്‍റുമായി എടികെ മോഹന്‍ ബഗാനും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്.

Leave a comment

Your email address will not be published. Required fields are marked *