European Football Foot Ball Top News

ചാമ്പ്യൻസ് ലീഗിൽ യുവെന്റസിനെ സമനിലയിൽ തളച്ച് വിയ്യാറയൽ

February 23, 2022

author:

ചാമ്പ്യൻസ് ലീഗിൽ യുവെന്റസിനെ സമനിലയിൽ തളച്ച് വിയ്യാറയൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ യുവെന്റസിനെ സമനിലയിൽ തളച്ച് വിയ്യാറയൽ. മുൻ ഇറ്റാലിയൻ ജേതാക്കൾക്കെതിരെ ഗംഭീര പ്രകടനമാണ് ഉനെയ് എമെറിയുടെ ടീം കാഴ്ച്ചവെച്ചത്. പന്തടക്കത്തിലും പാസിങിലും അതിഗംഭീരമായി മികച്ചു നിൽക്കാനും മഞ്ഞപ്പടയ്ക്കായി.

മത്സരത്തിന്റെ 32-ാം സെക്കന്റിൽ തന്നെ ലീഡ് എടുത്ത് യുവെ ഞെട്ടിച്ചെങ്കിലും ഗംഭീര തിരിച്ചുവരവാണ് വിയ്യാറയൽ കാഴ്ച്ചവെച്ചത്. ആദ്യ മിനിറ്റിൽ ദുസൻ വ്ലാഹോവിച്ചിലൂടെയാണ് ഇറ്റാലിയൻ ടീം വല കുലുക്കിയത്. ഫിയോറന്റീനയിൽ നിന്നും യുവെന്റസിലേക്ക് ജനുവരിയിൽ കൂടുമാറ്റം നടത്തിയ യുവതാരം ടീമിലെത്തിയ ശേഷം പുറത്തെടുക്കുന്നത് മിന്നും പെർഫോമൻസുകളാണ്. .

ഗോൾ വീണെങ്കിലും വിയ്യാറയൽ വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ സ്പാനിഷ് ടീം പുറത്തെടുക്കുന്ന കളി മികവ് എടുത്തു പറയേണ്ട കാര്യമാണ്. ഒട്ടേറെ അവസരങ്ങൾ പാഴാക്കിയത് ടീമിന് തിരിച്ചടിയായി ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായ യുവെന്റസ് കളി അവസാനിപ്പിച്ചെങ്കിലും രണ്ടാം പകുതിയിൽ 66-ാം മിനിറ്റിൽ ഡാനി പരേഹോയിലൂടെ സമനില പിടിച്ചു.

ഇനി മാർച്ച് 17-നാണ് ഇരുടീമും തമ്മിലുള്ള പ്രീ-ക്വാർട്ടർ രണ്ടാം പാദ മത്സരം നടക്കുക. സമനിലയുമായി സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങുന്നത് യുവെന്റസിന് മുൻതൂക്കം നൽകുമെങ്കിലും വിയ്യാറയലിന്റെ ഇന്നത്തെ പ്രകടനം വീണ്ടും ആവർത്തിക്കാനായാൽ അടുത്ത റൌണ്ടിലേക്ക് അവർക്ക് അനായാസം യോഗ്യത നേടാം.

Leave a comment