European Football Foot Ball Top News

ഫ്രഞ്ചുപടയെ തച്ചുടച്ച് ചെൽസി, ചാമ്പ്യൻസ് ലീഗിൽ ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

February 23, 2022

author:

ഫ്രഞ്ചുപടയെ തച്ചുടച്ച് ചെൽസി, ചാമ്പ്യൻസ് ലീഗിൽ ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

ചാമ്പ്യൻസ് ലീഗിലെ പ്രീ-ക്വാർട്ടർ മത്സരത്തിലെ ആദ്യ പാദത്തിൽ ലില്ലെയ്ക്കെതിരെ അനായാസ ജയവുമായി നിലവിലെ ജേതാക്കളായ ചെൽസി. സ്വന്തം മൈതാനമായ സ്റ്റാംഫ്രോഡ് ബ്രിഡ്‌ജിൽ ഫ്രഞ്ച് ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നീലപ്പട കീഴടക്കിയത്.

അത്ര ഫോമിലല്ലാത്ത ലില്ലെയെ അനായാസമാണ് ചെൽസി മുഴുവൻ നേരവും നേരിട്ടത്. കളിയുടെ എട്ടാം മിനിറ്റിൽ തന്നെ ജർമൻ താരം കായ് ഹാവെർട്‌സിലൂടെ തോമസ് ടുഹേലിന്റെ ടീം മുന്നിലെത്തി. ആദ്യ പകുതിയിൽ ചെൽസിയുടെ ശക്തമായ പ്രകടനമാണ് കാണാനായത്.

Image

ഗോൾ വഴങ്ങിയെങ്കിലും പിന്നോട്ടു ചുവടുവെക്കാൻ ഫ്രഞ്ച് ചാമ്പ്യൻമാർ തയാറായിരുന്നില്ല. ചെൽസിക്കെതിരെ മികച്ച പ്രകടനം തുടർന്ന ലില്ലെക്ക് പക്ഷെ ഗോൾ മാത്രം കണ്ടെത്താനായില്ല. രണ്ടാം പകുതിയുടെ 63-ാം മിനിറ്റിൽ അമേരിക്കൻ താരം ക്രിസ്റ്റ്യൻ പുലിസിക്കിലൂടെ പ്രീമിയർ ലീഗ് ടീം ലീഡ് ഉയർത്തി.

ആദ്യപാദത്തിലെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ ജയം രണ്ടാംപാദത്തിൽ ചെൽസിക്ക് മുൻതൂക്കം നൽകും. മാർച്ച് 17-ന് ലില്ലെയുടെ ഹോം ഗ്രൌണ്ടിലാണ് രണ്ടാംപാദ മത്സരം നടക്കുക.

Leave a comment

Your email address will not be published. Required fields are marked *