European Football Foot Ball Top News

ചാമ്പ്യൻസ് ലീഗിൽ ഇന്ന് യുവെന്റസ് വിയ്യാറയലിനെ നേരിടും

February 22, 2022

author:

ചാമ്പ്യൻസ് ലീഗിൽ ഇന്ന് യുവെന്റസ് വിയ്യാറയലിനെ നേരിടും

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നു നടക്കുന്ന രണ്ടാം മത്സരത്തിൽ യുവെന്റസ് സ്പാനിഷ് ടീമായ വിയ്യാറയലിനെ നേരിടും. യൂറോപ്പ ലീഗ് ജേതാക്കളായ ഉനൈ എമെറിയുടെ വിയ്യാറയൽ ജയത്തിൽ കുറഞ്ഞ് ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. ഇതേ പോരാട്ട വീര്യത്തോടെയാകും മുൻ ഇറ്റാലിയൻ ചാമ്പ്യൻമാരും കളിക്കളത്തിലേക്ക് ഇറങ്ങുക.

ചാമ്പ്യൻസ് ലീഗിൽ കിടിലൻ ഫോമിലാണെങ്കിലും സീരി എയിൽ അത്ര കേമത്തം അവകാശപ്പെടാൻ യുവെന്റസിനില്ലായിരുന്നു. എന്നാൽ ഗോളടിക്കാൻ വിഷമിച്ചിരുന്ന ടീമിലേക്ക് ജനുവരിയിൽ വ്ലാഹോവിച് എത്തിയതോടെ ഓൾഡ് ലേഡി യുവെ ഉണർന്നിട്ടുണ്ട്. അവസാന രണ്ട് സീസണിലും ക്വാർട്ടറിൽ പുറത്തായതിന്റെ നിരാശയും ഇത്തവണ മറികടക്കാനാണ് ഇറ്റാലിയൻ ടീം പരിശ്രമിക്കുന്നത്.

മറുഭാഗത്ത് നോക്കൗട്ട് റൗണ്ടുകളിൽ വിയ്യാറയലൽ കാണിക്കാറുള്ള കിടിലൻ തന്ത്രം തന്നെയാണ് ഇന്ന് യുവെന്റസിന് എതിരെ സ്വന്തം ഗ്രൗണ്ടിൽ ഉനൈ എമെറി പരീക്ഷിക്കുക. എന്നിരുന്നാലും 2009-ന് ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജ്ജിൽ എത്തുന്ന സ്പാനിഷ് ടീമിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല.

Leave a comment