Foot Ball ISL Top News

ഒഡീഷയുടെ സെമി പ്രതീക്ഷകളെ കാറ്റിൽപറത്തി ബെംഗളൂരു

February 22, 2022

author:

ഒഡീഷയുടെ സെമി പ്രതീക്ഷകളെ കാറ്റിൽപറത്തി ബെംഗളൂരു

ഐഎസ്‍എൽ ഫുട്ബോളിൽ ഒഡീഷയുടെ സെമി പ്രതീക്ഷകളെ കാറ്റിൽപറത്തി ബെംഗളൂരു എഫ്‌സി. ഇന്നലെ നടന്ന മത്സരത്തിൽ ഇരുടീമുകൾക്കും ജയം അനിവാര്യമായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചാണ് ബെംഗളൂരു സെമിയിലേക്ക് അടുത്തിരിക്കുന്നത്.

തുടക്കത്തിൽ ഒരു ഗോളിന് പിന്നിലേക്ക് പോയ ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ബെംഗളൂരു എഫ്‌സി വിജയം കൈപ്പിടിയിലാക്കിയത്. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ നന്ദകുമാർ ശേഖറിന്റെ ഒരു ഗോളിലൂടെയാണ് ഒഡീഷ മുന്നിലെത്തിയത്. എന്നാൽ വീറും വാശിയോടെയും കളിച്ച ബെംഗളൂരു ആദ്യ പകുതിയിൽ തന്നെ ഒപ്പമെത്തി.

31-ാം മിനിറ്റിൽ ഡാനിഷ് ഫറൂഖ് ബട്ടിലൂടെയാണ് ബെംഗളൂരു ഒഡീഷയുടെ വല കുലുക്കിയത്. തുടർന്ന് രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റിനുള്ളിൽ പെനാൽറ്റിയിലൂടെ ക്ലീറ്റൻ സിൽവ ടീമിനെ മുന്നിലെത്തിച്ചു. ജയത്തോടെ ബെംഗളൂരു ലീഗിൽ 26 പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി.

18 മത്സരങ്ങൾ കളിച്ച ബെംഗളൂരുവിന് മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും പ്ലേ ഓഫിൽ എത്താൻ സാധക്കൂ. 18 മത്സരങ്ങളിൽ 22 പോയിന്റ് മാത്രം ഉള്ള ഒഡീഷ ഇനി പ്ലേ ഓഫിൽ എത്താൻ സാധ്യതകളെല്ലാം മങ്ങി.

Leave a comment

Your email address will not be published. Required fields are marked *