European Football Foot Ball Top News

യൂറോപ്പിലെ ഏറ്റവും മികച്ച 4 ലീഗുകളിൽ ഹാട്രിക് നേടുന്ന 21-ാം നൂറ്റാണ്ടിലെ ആദ്യ താരമായി ഒബമെയാങ്

February 21, 2022

author:

യൂറോപ്പിലെ ഏറ്റവും മികച്ച 4 ലീഗുകളിൽ ഹാട്രിക് നേടുന്ന 21-ാം നൂറ്റാണ്ടിലെ ആദ്യ താരമായി ഒബമെയാങ്

യൂറോപ്പിലെ ഏറ്റവും മികച്ച 4 ലീഗുകളിൽ ഹാട്രിക് നേടുന്ന 21-ാം നൂറ്റാണ്ടിലെ ആദ്യ കളിക്കാരനായി റെക്കോർഡിട്ട് പിയറി-എമെറിക്ക് ഒബമെയാങ്. ലീഗ് 1, ബുണ്ടസ്‌ലിഗ, പ്രീമിയർ ലീഗ്, ലാ ലിഗ തുടങ്ങിയ യൂറോപ്പിലെ ഏറ്റവും മികച്ച ലീഗുകളിലാണ് താരം ഹാട്രിക് തികച്ചത്.

ഞായറാഴ്ച്ച ലാ ലിഗയിൽ വലൻസിയയ്ക്ക് എതിരായ മത്സരത്തിൽ 4-1ന്റെ എവേ വിജയത്തിൽ 32-കാരൻ ഹാട്രിക്ക് നേടിയാണ് പുതിയ റെക്കോഡിന് ഉടമയായിരിക്കുന്നത്. കഴിഞ്ഞ ജനുവരി ട്രാസ്‌ഫർ വിൻഡോയിലാണ് ആഴ്‌സണലിൽ നിന്ന് സ്പാനിഷ് വമ്പൻമാരായ ബാഴ്‌സലോണയിലേക്ക് ഒബമെയാങ് ചേക്കേറിയത്.

Image

വലെൻസിയയ്ക്ക് എതിരായ മത്സരത്തിൽ 23-ാം മിനിറ്റിലാണ് ഒബമെയാങിന്റെ ആദ്യ ഗോൾ പിറന്നത്. തുടർന്ന് 38, 63 മിനിറ്റുകളിൽ താരം വലകുലുക്കി ബാഴ്‌സയ്ക്കായി വമ്പൻ ജയം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ നാലാം സ്ഥാനത്ത് തുടരാനും ടീമിനായി.

Leave a comment

Your email address will not be published. Required fields are marked *