Cricket Cricket-International Top News

ആവേശം ഉണര്‍ത്താന്‍ ബംഗ്ലാ – സിംഹള പോരാട്ടം

October 24, 2021

ആവേശം ഉണര്‍ത്താന്‍ ബംഗ്ലാ – സിംഹള പോരാട്ടം

11 ദിവസം മുമ്പ് ഈ ടീമുകൾ സന്നാഹമത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ, ബംഗ്ലാദേശോ ശ്രീലങ്കയോ കരുതിയിരിക്കില്ല, ഇത്ര പെട്ടെന്ന് അവർ പരസ്പരം കളിക്കുമെന്ന്. പക്ഷേ, സ്കോട്ട്ലൻഡിനോടുള്ള ബംഗ്ലാദേശിന്റെ ഞെട്ടിക്കുന്ന തോൽവിക്ക്  ശേഷം, രണ്ട് ടീമുകളും ഒരേ സൂപ്പർ 12 ഗ്രൂപ്പിൽ പെട്ടു.ഇന്നലെ നടന്ന ആദ്യ സൂപ്പര്‍ 12 മത്സരത്തില്‍ വിജയം നേടി കൊണ്ട് ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഗ്രൂപ്പ് വണ്‍  പോയിന്റ്‌ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് ആണ്.

ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല എങ്കിലും ബംഗ്ലാദേശിന് കൂടുതൽ വിശ്വസനീയമായ മിഡിൽ ഓർഡർ ഉണ്ട്.ശ്രീലങ്കയുടെ കാര്യത്തില്‍ ആണെങ്കില്‍  ഏറ്റവും പരിചയസമ്പന്നനായ ബാറ്റർ കുസൽ പെരേരയാണ്.അദ്ദേഹം വെറും 55 ടി 20 ഇന്നിംഗ്സ് മാത്രമേ കളിച്ചിട്ടുള്ളൂ.എന്തായാലും  ഇരു ടീമുകളും ഇന്നത്തെ പോരാട്ടത്തില്‍ വളരെ അധികം വാശിയോടെ ആയിരിക്കും സമീപിക്കുക.ഇന്ന് വൈകുന്നേരം ഇന്ത്യന്‍ സമയം മൂന്നരക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

Leave a comment