Cricket Cricket-International Top News

ലീഡ് നേടി ഇന്ത്യ

September 7, 2021

ലീഡ് നേടി ഇന്ത്യ

നാലാം ടെസ്റ്റിന്റെ അഞ്ചാം ദിവസം 368 റണസ് ലക്ഷ്യം പിന്തുടര്‍ന്ന  ഇംഗ്ലണ്ടിനെ 157 ന് തോൽപ്പിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 2-1 ന് അജയ്യമായ ലീഡ് നേടി.രണ്ടാം ഇന്നിംഗ്സിൽ 210 റൺസ് മാത്രമേ അവര്‍ക്ക് നേടാന്‍ കഴിഞ്ഞുള്ളു.ശക്തമായ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ തകർക്കാൻ ടീം ഇന്ത്യ ബൗളർമാർ ഓവലിൽ അവസാന ദിവസം അവിശ്വസനീയമായ കഴിവുകൾ പ്രകടിപ്പിച്ചു.

ജസ്പ്രീത് ബുംറ,ശര്‍ദൂല്‍ താക്കൂര്‍ ജഡേജ എന്നിവര്‍ രണ്ടു വീധം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഉമേഷ്‌ യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി.മത്സരം ഇംഗ്ലണ്ടിന്റെ കൈയ്യില്‍ നിന്നും വഴുതി പോയത് രണ്ടാം സെഷനില്‍ ആണ്.ആറു വിക്കറ്റ് ആണ് ആ സെഷനില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വീഴ്ത്തിയത്.അഞ്ചാമത്തെ ടെസ്റ്റ് മത്സരം സെപ്റ്റംബർ 10 ന് മാഞ്ചസ്റ്ററില്‍   ആരംഭിക്കും.

Leave a comment