ISL Top News

ജോർജ് പെരേര ഡയസ് ഇനി ബ്ലാസ്റ്റേഴ്സിൽ

August 28, 2021

author:

ജോർജ് പെരേര ഡയസ് ഇനി ബ്ലാസ്റ്റേഴ്സിൽ

അർജന്റീൻ സ്ട്രൈക്കർ ജോർജ് പെരേര ഡയസ് ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ. ഇന്നലെയാണ് ഒഫീഷ്യൽ പ്രഖ്യാപനമെത്തിയത്. സ്ട്രൈക്കർ പൊസിഷനിൽ കളിക്കുന്ന താരത്തെ ഒരു വർഷത്തെ ലോണിൽ ആണ് ക്ലബ്ബിൽ എത്തിച്ചിരിക്കുന്നത്. താരം ഉടൻ ടീമിനോപ്പം ചേരുമെന്നാണ് സൂചന.

അതേസമയം ഇത് കേരളത്തിന്റെ മൂന്നാമത്തെ വിദേശ സൈനിങ് ആണ്. ആദ്യം അഡ്രിയാൻ ലൂണയെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് ബോസ്നിയൻ ഡിഫെൻഡർ എനസ് സിപോവിച്ചിനെയും ടീമിലെത്തിച്ചിരുന്നു. ഏഷ്യയിൽ കളിച്ചപ്പോൾ മലേഷ്യൻ ക്ലബിന് വേണ്ടി ഒരു സീസണിൽ 30 ഗോൾ അടിച്ചു റെക്കോർഡ് ഇട്ട താരമാണ് ഡയസ്.

Leave a comment