Foot Ball ISL Top News

സ്പാനിഷ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക്

August 27, 2021

author:

സ്പാനിഷ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക്

സ്പാനിഷ് ക്ലബ്ബായ സ്പോര്‍ട്ടിംഗ് ഗിജോണിന്റെ മുന്നേറ്റ സൂപ്പര്‍ താരം അല്‍വാരോ വസ്ക്വസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക്. ഇന്ന് രാവിലെ കരാറുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇരു കൂട്ടരും തമ്മില്‍ ധാരണയിലെത്തിയെന്നും, 2021-22 സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിക്കാന്‍ താരം കരാറില്‍ ഒപ്പിടുമെന്നുമാണ് സ്പാനിഷ് മാധ്യമമായ റേഡിയോ അസ്റ്റൂറിയാസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാര്‍ത്തയാണിത്.

 

പ്രശസ്ത സ്പാനിഷ് ക്ലബ്ബുകളായ എസ്പാന്യോള്‍, ഗെറ്റാഫെ, റയല്‍ സരഗോസ എന്നിവര്‍ക്കായി ബൂട്ടുകെട്ടിയിട്ടുള്ള വസ്ക്വസ്, ലോണടിസ്ഥാനത്തില്‍ ഇംഗ്ലീഷ് ക്ലബ്ബായ സ്വാന്‍സിയ സിറ്റിക്കായും കളിച്ചിട്ടുണ്ട്. 2019ല്‍ സ്പോര്‍ട്ടിംഗ് ഗിജോണിലെത്തിയ താരം നിലവില്‍ സെഗുണ്ട ഡിവിഷനില്‍ കളിക്കുന്ന അവര്‍ക്കായി 53 മത്സരങ്ങളില്‍ നിന്ന് 6 ഗോളുകള്‍ സ്കോര്‍ ചെയ്തു.

Leave a comment