Cricket Top News

ഇംഗ്ലണ്ട് കുതിക്കുന്നു

August 27, 2021

author:

ഇംഗ്ലണ്ട് കുതിക്കുന്നു

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോരിലേക്ക്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 423 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യൻ ആദ്യ ഇന്നിങ്സ് 78 ന് എല്ലാവരും പുറത്തായിരുന്നു. ഇപ്പോൾ ഇംഗ്ലണ്ടിന് 345 റൺസിന്റെ ലീഡ് ഉണ്ട്‌.

ഇംഗ്ലണ്ടിനു വേണ്ടി ജോ റൂട്ട് 121 റൺസ് നേടി. ഡേവിഡ് മാലാൻ 70 റൺസ് നേടിയപ്പോൾ, ഹസീബ് ഹമീദ് 68 റൺസും, ജോസഫ് ബേൺസ് 61 റൺസും നേടി. നിലവിൽ റൺസൊന്നും എടുക്കാതെ ഒല്ലി റോബിൻസനും, 24 റൺസോടെ ക്രൈഗ് ഓവർടെനുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി 3 വിക്കറ്റ് നേടിയപ്പോൾ സിറാജ്, ജഡേജ എന്നിവർ 2 വിക്കറ്റും ബുമ്ര ഒരു വിക്കറ്റും നേടി.

Leave a comment

Your email address will not be published. Required fields are marked *