Cricket Cricket-International Top News

കോഹ്ലിയെ പിന്തുണച്ച് ഋഷഭ് പന്ത്

August 26, 2021

കോഹ്ലിയെ പിന്തുണച്ച് ഋഷഭ് പന്ത്

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ആദ്യം ബാറ്റ് ചെയ്യാനുള്ള  തന്റെ ക്യാപ്റ്റൻ വിരാട് കോലിയുടെ തീരുമാനത്തെ പിന്തുണച്ചു.ബുധനാഴ്ച ലീഡ്സിൽ നടന്ന മൂന്നാം ടെസ്റ്റിന്റെ ഉദ്ഘാടന ദിവസം ഇംഗ്ലണ്ടിനെതിരെ 78 റൺസിന് ഇന്ത്യ പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ട്ടപ്പെടുത്താതെ 120 റൺസ് എന്ന നിലയിൽ ദിവസം അവസാനിപ്പിച്ചു.

എന്താണ് സംഭവിച്ചതെന്ന് പരിതപിക്കുന്നതിനുപകരം തെറ്റുകളിൽ നിന്ന് പഠിച്ച് മുന്നോട്ട് പോകാന്‍ ആണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഇത് കളിയുടെ ഭാഗമാണ്. എല്ലാ ദിവസവും ബാറ്റിംഗ് യൂണിറ്റ് നൂറുശതമാനം നൽകുന്നു, പക്ഷേ ചിലപ്പോൾ അത് ശരിയായില്ല.ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം അദ്ദേഹത്തിന്‍റെ മാത്രം ആയിരുന്നില്ല.അതൊരു ടീമിന്റെ തീരുമാനം ആയിരുന്നു.”അദ്ദേഹം ndtv യോട് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *