Cricket Top News

കരിബിയൻ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം

August 26, 2021

author:

കരിബിയൻ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഇന്ന് ആരംഭിക്കും. ലീഗിന്റെ ഒന്‍പതാമത് എഡിഷനാണ് ഇന്ന് തുടക്കമാകുക. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസിലാണ് ലീഗിന് തുടക്കമിടുന്നത്. ദുബൈ, അബുദാബി, ഷാര്‍ജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയര്‍ മത്സരവും ദുബൈയില്‍ നടക്കും

ഇന്നാരംഭിക്കുന്ന പ്രീമിയര്‍ ലീഗ് അടുത്ത മാസം 15ന് അവസാനിക്കുകയും ചെയ്യും. ലീഗിനായി താരങ്ങളും ഒഫീഷ്യലുകളുമൊക്കെ സെന്റ് കിറ്റ്‌സില്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. ട്രിന്‍ബാബോ നൈറ്റ് റൈഡേഴ്‌സും, ഗയാന ആമസോണ്‍ വാരിയേഴ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം നടക്കുക. നിലവിലെ ചാമ്ബ്യന്മാരാണ് ട്രിന്‍ബാബോ നൈറ്റ് റൈഡേഴ്‌സ്.

Leave a comment

Your email address will not be published. Required fields are marked *