Foot Ball Top News

പരിശീലനമാരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ താരങ്ങൾ

August 25, 2021

author:

പരിശീലനമാരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ താരങ്ങൾ

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങൾ ക്വാറന്റൈൻ കഴിഞ്ഞതിനു ശേഷം ഇന്നലെ പരിശീലനം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയാണ് താരങ്ങൾ കൊച്ചിയിൽ എത്തിയത്. വരും ദിവസങ്ങളിൽ നടക്കുന്ന സൗഹൃദ മത്സരങ്ങളിലും കളിച്ചേക്കും. കൂടാതെ ഡ്യൂറണ്ട് കപ്പിനായി ഒരുങ്ങുമ്പോൾ ഇവരും ടീമിലെതിയേക്കും എന്നാണ് വിവരം.

ഉറുഗ്വേ താരമായ അഡ്രിയൻ ലൂണ ഇന്ത്യയിൽ ആദ്യമയാണ് കളിക്കാനെത്തുന്നത്. ഇതിനു മുൻപ് മെൽബൺ സിറ്റിയിലാണ് കളിച്ചിരുന്നത്. ബോസ്നിയൻ താരമായ സിപോവിച് കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ് സിക്ക് വേണ്ടി കളിച്ചിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ രണ്ട് വിദേശ താരങ്ങളെ മാത്രമേ സൈനിങ് നടത്തിയിട്ടുള്ളു. വരും ദിവസങ്ങളിൽ ബാക്കിയുള്ള സൈനിങ് നടത്തിയേക്കും എന്നാണ് സൂചന. ഡ്യൂറണ്ട് കപ്പ് തുടങ്ങനിരിക്കെ ടീം കൂടുതൽ മികച്ചതാകാൻ ഈ ടൂർണമെന്റ് സഹായിക്കും എന്നാണ് കോച്ച് പങ്കുവെച്ചത്.

Leave a comment

Your email address will not be published. Required fields are marked *