Cricket Top News

ഇംഗ്ലീഷ് കൊടുംകാറ്റിൽ തകർന്ന് ഇന്ത്യ

August 25, 2021

author:

ഇംഗ്ലീഷ് കൊടുംകാറ്റിൽ തകർന്ന് ഇന്ത്യ

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിൽ ഇന്ത്യ 78 ന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഇംഗ്ലീഷ് ബൗളർമാരുടെ മുന്നിൽ പിടിച്ചു നിലക്കാനായില്ല. ഒന്നാമിനിങ്സിൽമറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 86 റൺസ് നേടിയിട്ടുണ്ട്.

19 റൺസ് നേടിയ രോഹിത് ശർമ ആണ് ടോപ് സ്കോറർ. രഹനെ 18 റൺസ് നേടിയപ്പോൾ ബാക്കി 9 പേർക്കും രണ്ടക്കം കടക്കാനായില്ല. ക്രാഗ് ഓവർട്ടൻ, ജെയിംസ് അൻഡേഴ്സൺ എന്നിവർ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഒല്ലി റോബിബിൻസൺ, സാം കറൺ എന്നിവർ രണ്ട് വിക്കറ്റ് നേടി.

നേരത്തെ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ലോര്‍ഡ്‌സില്‍ ജയിച്ച ടീമിനെ അതേപടി ലീഡ്‌സിലും നിലനിര്‍ത്തുകയായിരുന്നു. ഇംഗ്ലണ്ട് രണ്ട് മാറ്റം വരുത്തി. ഡൊമിനിക് സിബ്ലി, മാര്‍ക് വുഡ് എന്നിവര്‍ പുറത്തായി. ഡേവിഡ് മലാന്‍, ക്രെയ്ഗ് ഓവര്‍ടോണ്‍ എന്നിവരാണ് പകരക്കാര്‍. വുഡിന് കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റിരുന്നു.

Leave a comment

Your email address will not be published. Required fields are marked *