Cricket Top News

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്‌ നാളെ

August 24, 2021

author:

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ്‌ നാളെ

ഇന്ത്യ ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ്‌ പരമ്പരയിൽ മൂന്നാമത്തെ മത്സരം നാളെ നടക്കും. ഇനി 2 മത്സരങ്ങൾ ശേഷിക്കേ ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലാണ്. ആദ്യ ടെസ്റ്റ്‌ സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 151 റൺസിന്റെ മികച്ച വിജയം നേടിയിരുന്നു.

ഇതിനിടെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസര്‍ മാര്‍ക് വുഡ് കളിക്കില്ല. തോളിന് പരിക്കേറ്റതാണ് വലംകെെയന് തിരിച്ചടിയായത്. രണ്ടാം ടെസ്റ്റിനിടെയാണ് വുഡിന് പരിക്കേറ്റത്. സാഖിബ് മഹമ്മൂദോ ക്രെയ്ഗ് ഒവെര്‍ട്ടണോ വുഡിന് പകരക്കാരനാകും. വുഡിന് പുറമെ സ്റ്റുര്‍ട്ട് ബ്രോഡ്, ജൊഫ്ര ആര്‍ച്ചര്‍, ഒലി സ്റ്റോണ്‍, ക്രിസ് വോക്‌സ് എന്നിവരും നേരത്തെ പരിക്കേറ്റ് പുറത്തായിരുന്നു.

Leave a comment