Cricket Top News

ലോകത്തിലെ മികച്ച ബൌളിംഗ് നിര ഇന്ത്യയുടേത്: സച്ചിൻ

August 18, 2021

author:

ലോകത്തിലെ മികച്ച ബൌളിംഗ് നിര ഇന്ത്യയുടേത്: സച്ചിൻ

ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലെ മികച്ച വിജയത്തിന് ശേഷം ഇന്ത്യൻ ബൌളിംഗ് നിരയെ പ്രശംസിച്ച് സച്ചിൻ ടെന്‍ഡുല്‍ക്കര്‍. ലോകത്തിലേ തന്നെ മികച്ച ബൌളിംഗ് നിരയാണ് ഇന്ത്യയുടേത് എന്നാണ് സച്ചിൻ പ്രശംസിച്ചത്. ബൗളിംഗിന്റെ കരുത്തിലാണ് ഇന്ത്യ രണ്ടാം ടെസ്റ്റിൽ അധികാരിക ജയം നേടിയത്.

ഇത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിങ് നിരയാണോ എന്നത് ഞാന്‍ പറയില്ല. കാരണം വിവിധ കാലഘട്ടങ്ങളിലെ ബൗളിംഗ് നിരകളെ അക്കാലങ്ങളില്‍ അവര്‍ക്കെതിരെ കളിച്ചിട്ടുള്ള ബാറ്റിംഗ് നിര കൂടി കണക്കിലെടുത്താണ് താരതമ്യം ചെയ്യേണ്ടത്. അതിപ്പോള്‍ കപിലിന്റെയും ശ്രീനാഥിന്റെയും സഹീറിന്റെയുമെല്ലാം കാലഘട്ടങ്ങളെടുത്താല്‍ മനസിലാവും. എന്നിരുന്നാലും നിലവിലുള്ള ലോകത്തിലെ ബൌളിംഗ് നിരകളിൽ ഇന്ത്യൻ ബൗളേർമാരാണ് മികച്ചത് എന്നും സച്ചിൻ കൂട്ടിച്ചേർത്തു.

Leave a comment