Cricket Cricket-International Top News

ഇന്ത്യന്‍ വാലറ്റത്തെ ഞങ്ങള്‍ വില കുറച്ച് കണ്ടു – ജോ റൂട്ട്

August 17, 2021

ഇന്ത്യന്‍ വാലറ്റത്തെ ഞങ്ങള്‍ വില കുറച്ച് കണ്ടു – ജോ റൂട്ട്

ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് തന്ത്രപരമായ വീഴ്ചകൾ സമ്മതിക്കുകയും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും അടങ്ങുന്ന ഇന്ത്യൻ ലോവർ ഓർഡറിനെ കുറച്ചുകണ്ടതാണ് ഇംഗ്ലണ്ട് തോല്‍വിക്ക് വഴി വെച്ചത് എന്നും അദ്ദേഹം പറഞ്ഞു.ഷമിയുടെയും (56 നോട്ടൗട്ട്) ബുംറയുടെയും (34 നോട്ടൗട്ട്) ഒന്‍പതാം വിക്കറ്റ് പാര്‍ട്ട്നര്‍ഷിപ്പ് ആണ് കളി ഇന്ത്യയുടെ പക്കലേക്ക് തിരിച്ചുവിട്ടത്.

ക്യാപ്റ്റനെന്ന നിലയിൽ എന്റെ ചുമലിൽ ഒരുപാട് കര്‍ത്തവ്യങ്ങള്‍ വീഴുന്നുവെന്ന് ഞാൻ കരുതുന്നു. തന്ത്രപരമായി എനിക്ക് കാര്യങ്ങൾ അല്പം വ്യത്യസ്തമായി ചെയ്യാമായിരുന്നു.കളിയുടെ നിർണായക നിമിഷത്തായിരുന്നു അവരുടെ കൂട്ടുകെട്ട്. ഞാൻ ആ തന്ത്രത്തെ വേണ്ടത്ര കൈകാര്യം ചെയ്തുവെന്ന് ഞാൻ കരുതുന്നില്ല. ഇത് ഞങ്ങളെ മത്സരത്തില്‍ നിന്നും പുറത്താക്കി. “മത്സരശേഷം വെർച്വൽ വാർത്താ സമ്മേളനത്തിൽ റൂട്ട് പറഞ്ഞു.

Leave a comment