Cricket Cricket-International Top News

ഫീൽഡിലെ പോര് “ലോർഡ്സ് ടെസ്റ്റ് വിജയത്തിലേക്ക് ഇന്ത്യയെ പ്രചോദിപ്പിച്ചു”

August 17, 2021

ഫീൽഡിലെ പോര് “ലോർഡ്സ് ടെസ്റ്റ് വിജയത്തിലേക്ക് ഇന്ത്യയെ പ്രചോദിപ്പിച്ചു”

ലോർഡ്സിൽ നടന്ന നാടകീയമായ ടെസ്റ്റ് ജയം നേടി കൊണ്ട് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.ഇരു ടീമുകളും വളരെ ആവേശത്തോടെ മത്സരത്തെ സമീപ്പിച്ചപ്പോഴും പലപ്പോഴും പിരിമുറുക്കങ്ങള്‍ ഉയര്‍ന്നിരുന്നു.അത് തങ്ങള്‍ക്ക് ജയം നേടാന്‍ വളരെ വലിയ കാരണം ആയി എന്നാണ് മത്സരശേഷം കോഹ്ലി പറഞ്ഞത്.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ആൻഡേഴ്സണും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു,കൂടാതെ ബുമ്രയും ഇംഗ്ലണ്ട് താരങ്ങളും വാക്കുക്കള്‍ കൊണ്ട് തര്‍ക്കം സൃഷ്ട്ടിച്ചിരുന്നു.ഇത് ചെന്നവസാനിച്ചത്‌ ജോസ് ബട്ട്ലറും കോഹ്ലിയും തമ്മില്‍ അവസാന ദിനത്തില്‍ ആയിരുന്നു.”മത്സരത്തില്‍  പിരിമുറുക്കം കൂടിയപ്പോള്‍ താരങ്ങളും അവരുടെ കളി അപ്ഗ്രേഡ് ചെയ്തു.ആദ്യ മൂന്ന് ദിവസങ്ങളിൽ പിച്ച് കൂടുതൽ വാഗ്ദാനം ചെയ്തില്ല. എന്നാൽ സമ്മര്‍ദ നിമിഷങ്ങളില്‍  ജസ്പ്രിത്തിന്റെയും  ഷമിയുടെയും ബാറ്റ് കൊണ്ടുള്ള പ്രകടനം വളരെ ഉപകാരമായി.”കോഹ്ലി പറഞ്ഞു.

Leave a comment