Cricket Cricket-International Top News

ഇംഗ്ലണ്ട് ടെസ്റ്റ്‌ ; അവസാന ദിനത്തില്‍ മത്സരം തൂത്തുവാരി ഇന്ത്യന്‍ പേസ് പട

August 17, 2021

ഇംഗ്ലണ്ട് ടെസ്റ്റ്‌ ; അവസാന ദിനത്തില്‍ മത്സരം തൂത്തുവാരി ഇന്ത്യന്‍ പേസ് പട

ലോർഡ്‌സിൽ നടന്ന രണ്ടാം ടെസ്റ്റിൽ വിരാട് കോഹ്‌ലിയുടെ കീഴില്‍  ടീം ഇന്ത്യ  ഇംഗ്ലണ്ടിനെ 151 റൺസിന് പരാജയപ്പെടുത്തി.ട്രെന്റ് ബ്രിഡ്ജിൽ മഴമൂലം സമനില വഴങ്ങിയതിനെത്തുടർന്ന് പരമ്പരയിലെ ആദ്യ വിജയം ആണിത്.ഈ വിജയം അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യക്ക് 1-0 ലീഡ് നൽകി.

അവസാന ദിവസം 60 ഓവറിൽ 272 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 120 റൺസിന് പുറത്തായി.32 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ സിറാജ് ആണ് 1 ആം നമ്പർ ജെയിംസ് ആൻഡേഴ്സണെ പുറത്താക്കി കൊണ്ട് ഇംഗ്ലണ്ട് കഥക്ക് ചരമഗീതം എഴുതിയത്.നേരത്തെ, ഷമി, 56 നോട്ടൗട്ട്, ബുംറ (34 നോട്ടൗട്ട്) എന്നിവരുടെ ൻപതാം വിക്കറ്റിൽ 89 റൺസിന്റെ തകർപ്പൻ പാര്‍ട്ണര്‍ഷിപ്പ് ആണ്  ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ 298-8 എന്ന നിലയിൽ ഡിക്ലയർ ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിയത്.മൂന്നു വിക്കറ്റ് നേടിയ ബുമ്രയും രണ്ടു വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മയും ഇംഗ്ലണ്ട് ബാറ്സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചു.ഓഗസ്റ്റ്‌ 25 ന്  ആണ്  പരമ്പരയിലെ മൂന്നാം മത്സരം.

Leave a comment

Your email address will not be published. Required fields are marked *