Cricket Top News

ഇന്ത്യ പൊരുതുന്നു

August 16, 2021

author:

ഇന്ത്യ പൊരുതുന്നു

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. നാലാം ദിനം കളി നിർത്തുമ്പോൾ 6 വിക്കറ്റിനു 181 റൺസ് എന്ന നിലയിൽ ആണ്. നാല് വിക്കറ്റ് ശേഷിക്കേ 154 റൺസിന്റെ ലീഡ് ഉണ്ട്. ഇന്നും കൂടി ബാറ്റ് ചെയ്ത് മികച്ച സ്കോർ ഇംഗ്ലണ്ടിനു മുന്നിലേക്ക് വെക്കാനാണ് ഇന്ത്യൻ നീക്കം.

14 റൺസോടെ റിഷാബ് പന്തും 4 റൺസോടെ ഇഷാന്ത്‌ ശർമ്മയും ആണ് ക്രീസിൽ. നേരത്തെ ഇംഗ്ലണ്ട് റൂട്ടിന്റെ സെഞ്ച്വരിയിൽ ചെറിയ ലീഡ് നേടിയിരുന്നു. 180 റൺസാണ് റൂട്ട് നേടിയത്. ഇന്ത്യക്ക് വേണ്ടി സിറാജ് 4 വികറ്റ് നേടിയപ്പോൾ ഇഷാന്ത്‌ 3 വിക്കറ്റും ഷമി 2 വിക്കറ്റും നേടി.

രണ്ടാമിനിങ്‌സിൽ ഇന്ത്യക്ക് വേണ്ടി രഹനെ 61 റൺസ് നേടിയപ്പോൾ പൂജാര 45 റൺസ് നേടി. കൊഹ്‌ലി 20 രോഹിത് 21 എന്നിങ്ങനെ ആണ് മറ്റു കളിക്കാരുടെ സ്കോറുകൾ. ഇംഗ്ലണ്ടിനു വേണ്ടി മാർക്ക്‌ വുഡ് 3 വിക്കറ്റ് നേടിയിട്ടുണ്ട്. കൂടാതെ മോയീൻ അലി 2 വിക്കറ്റും, സാം കറൻ ഒരു വിക്കറ്റും നേടിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *