Cricket Top News

ലോർഡ്സ് ടെസ്റ്റ്‌: ഇന്ത്യ 364 ന് പുറത്ത്

August 13, 2021

author:

ലോർഡ്സ് ടെസ്റ്റ്‌: ഇന്ത്യ 364 ന് പുറത്ത്

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 364 ന് പുറത്ത്. ഇന്ത്യക്ക് വേണ്ടി കെ എൽ രാഹുൽ സെഞ്ച്വറി നേടി. 129 റൺസ് നേടി ടോപ് സ്കോറർ ആയി. ആദ്യ ടെസ്റ്റിൽ വിജയത്തിനരികെ എത്തിയെങ്കിലും മഴ മൂലം സമനിലയിൽ പങ്കിടേണ്ടി വന്നു. 209 റൺസ് ജയിക്കാൻ വേണ്ടിയപ്പോൾ 52 റൺസിൽ നിൽക്കേ ആണ് മഴ എത്തിയത്.

രോഹിത് ശർമ – രാഹുൽ ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. 126 റൺസ് കൂട്ടിച്ചേർത്താണ് രോഹിത് മടങ്ങിയത്. രോഹിത് 83 റൺസ് നേടി വിരാട് കോഹ്ലി 42 റൺസ് നേടിയപ്പോൾ രവീന്ദ്ര ജഡേജ 40 റൺസ് നേടി. റിഷാബ് പന്ത് 37 റൺസ് നേടി. ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് അൻഡേഴ്സൺ 5 വിക്കറ്റ് നേടിയപ്പോൾ ഒല്ലി റോബിൻസൺ, മാർക്ക്‌ വുഡ് എന്നിവർ രണ്ട് വിക്കറ്റ് നേടിയപ്പോൾ മോയീൻ അലി 1 വിക്കറ്റും നേടി. ഒന്നാമിന്നിങ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 7 റൺസ് എടുത്തിട്ടുണ്ട്.

Leave a comment