Cricket Top News

രാഹുൽ തിളങ്ങി; ആദ്യ ദിനം കൈയ്യടക്കി ഇന്ത്യ

August 13, 2021

author:

രാഹുൽ തിളങ്ങി; ആദ്യ ദിനം കൈയ്യടക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നഷ്ടപെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തകർപ്പൻ തുടക്കം നൽകി രാഹുലും രോഹിത്തും. ഓപ്പണിങ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 126 റൺസ് നേടി. 83 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്. പിന്നീട് കണ്ടത് രാഹുലിന്റെ തകർപ്പൻ സെഞ്ച്വറി ആണ്. 248 പന്തുകളിൽ 127 റൺസ് നേടി. പുറകെ എത്തിയ പൂജാരക്കൊന്നും ചെയ്യാനായില്ല. 9 റൺസ് നേടി താരം മടങ്ങി. പിന്നീട് കോഹിലിക്കൊപ്പം ചേർന്ന് രാഹുൽ 117 റൺസിന്റെ കൂട്കെട്ട് നടത്തി. മത്സരത്തിന്റെ അവസാന ഓവറുകളിൽ ആണ് കോഹ്ലി മടങ്ങിയത്. 42 റൺസാണ് നേടിയത്.

ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് അൻഡേഴ്സൺ 2 വികാറ്റ് നേടിയപ്പോൾ 1വിക്കറ്റ് ഓല്ലി റോബിൻസൺ നേടി. ഇപ്പോൾ അജഖ്യ രഹനയും രാഹുലും ആണ് ക്രീസിൽ. ആദ്യ ടെസ്റ്റ്‌ വിജയത്തിനരികിൽ നഷ്ടപ്പെട്ടാണ് ഇന്ത്യ ഇറങ്ങിയത്.

Leave a comment

Your email address will not be published. Required fields are marked *