Foot Ball Top News

മെസ്സി അണിയുക 30 ആം നമ്പർ ജേഴ്‌സി?

August 11, 2021

author:

മെസ്സി അണിയുക 30 ആം നമ്പർ ജേഴ്‌സി?

ബാഴ്സലോണ വിട്ട് പി എസ് ജിയിലേക്ക് എത്തിയ മെസ്സിയെ സ്വാഗതം ചെയ്ത് തങ്ങളുടെ പേജിൽ ഗംഭീര ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ് പി എസ് ജി. ഇതിൽ നിന്നും മനസിലാകുന്നത് മെസ്സിക്ക് 30 ആം നമ്പർ ജേഴ്‌സി ആകും ലഭിക്കുക എന്നാണ്. മെസ്സിയുടെ ഭാഗ്യ നമ്പരായ 10 നയ്‌മർ ആണ് ഉപയോഗിക്കുന്നത്.

10 ആം നമ്പർ വിട്ടു നൽകാൻ നയ്‌മർ തയാറായിരുന്നുവെങ്കിലും മെസ്സി അത് സ്നേഹപൂർവ്വം നിരസിച്ചു. പി.എസ്.ജിയില്‍ മുപ്പതാം നമ്ബറാണ് മെസിയുടെ പുതിയ കുപ്പായം. ബാഴ്സയ്ക്ക് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയപ്പോള്‍ മെസിയുടെ ജേഴ്സി നമ്ബര്‍ 30 ആയിരുന്നു. അതിനാലാണ് 30 തിരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. ട്രൈലെറിൽ മെഡിക്കലും ഫിസിക്കലും എടുക്കുന്ന രംഗങ്ങൾ ഉണ്ട്. ഇന്നലെ ഉച്ചയോടെ ആണ് മെസ്സി പി എസ് ജിയിൽ ചേരുന്നതിനു മുന്നോടിയായുള്ള മെഡിക്കലിന് എത്തിയത്.

Leave a comment