Foot Ball Top News

മിശിഹാ ഇനി പാരിസിൽ

August 10, 2021

author:

മിശിഹാ ഇനി പാരിസിൽ

ദിവസങ്ങള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം.സ്പാനിഷ് ക്ലബ് ബാഴ്‌സ‌ലോണ വിട്ട സൂപ്പര്‍ താരം ലയണല്‍ മെസ്സി പിഎസ്‌ജിയിലേക്ക് തന്നെയെന്ന് തീര്‍ച്ചയായി. ഫ്രഞ്ച് ക്ലബ്ബിന്റെ ഓഫര്‍ മെസ്സി അംഗീകരിച്ചതായി സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് പുറത്തുവിട്ടത്. ബിബിസിയുടെ സ്‌പോര്‍ട് കോളമിസ്റ്റും സ്പാനിഷ് ജേര്‍ണലിസ്റ്റുമായ ഗില്ലെം ബലാഗും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

രണ്ടു വര്‍ഷത്തേക്കാകും മെസിയുമായി പി എസ് ജി കരാറിലെത്തുക. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയായിട്ടുണ്ട്. വൈദ്യ പരിശോധനകള്‍ക്കായി മെസി ഉടന്‍ പാരീസിലെത്തും.

Leave a comment