Cricket Top News

ബൗളേർമാരെ നിരാശപ്പെടുത്തികൊണ്ട് ബിസിസിഐ നിയമം

August 10, 2021

author:

ബൗളേർമാരെ നിരാശപ്പെടുത്തികൊണ്ട് ബിസിസിഐ നിയമം

കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവെച്ച ഐ പി എൽ അടുത്ത മാസം 19 ന് ദുബായിൽ അരങ്ങേരുമ്പോൾ ബി സി സി ഐയുടെ നിയമം ബൗളർമാരെ നിരാശരാക്കുന്നു. മത്സരങ്ങള്‍ക്കിടെ ഗ്യാലറിയില്‍ പന്ത് പോയാല്‍ അത് മാറ്റി പുതിയ പന്തിലാകും കളി തുടരുകയെന്ന് വ്യക്തമാക്കി ബിസിസിഐ.‌ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് ബിസിസിഐ‌ ഇക്കാര്യം വ്യക്തമാക്കിയത്.

ഇതുവെച്ചു ബോൾ ഗാലറിയിൽ പോയാൽ ആ ബോൾ അണുവിമുക്തമാക്കി ബോൾ ലൈബ്രറിയിലേക്ക് മാറ്റുകയും തുടർന്ന് പുതിയ ബോളിൽ ആയിരിക്കും കളി തുടങ്ങുക. കഴിഞ്ഞ വർഷം നടന്ന ഐ പി എല്ലിൽ ഇങ്ങനെ ഗാലറിയിൽ പോയ ബോളുകൾ അമ്ബയര്‍മാര് സാനിടൈസ് ചെയ്താണ് വീണ്ടും ഉപയോഗിച്ചത്. എന്നാൽ ഇത്തവണ അങ്ങനെ റിസ്ക് എടുക്കണ്ട എന്നാണ് ബി സി സി ഐ തീരുമാനിച്ചത്.

Leave a comment