Olympics Top News

മെഡൽ ജേതാക്കൾക്ക് ഗംഭീര സ്വീകരണം നൽകി ഗവണ്മെന്റ്

August 10, 2021

author:

മെഡൽ ജേതാക്കൾക്ക് ഗംഭീര സ്വീകരണം നൽകി ഗവണ്മെന്റ്

ടോകിയോ ഒളിമ്പിക്സ് മെഡൽ ജേതാക്കൾ ഇന്ത്യയിലെത്തി. ഇവർക്ക് ഗംഭീര സ്വീകരണമാണ് ഗവണ്മെന്റ് ഒരുക്കിയത്. ഡല്‍ഹിയിലെ അശോക ഹോട്ടലില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ പങ്കെടുത്തു.സ്വര്‍ണ്ണ മെഡല്‍ നേടിയ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ആയിരുന്നു ചടങ്ങിലെ മുഖ്യ അതിഥി.

ഇന്നലെ വൈകിട്ടോടെ ആണ് താരങ്ങൾ ഇന്ത്യയിൽ എത്തിയത്. ബജരംഗ് പുനിയാ, രവികുമാർ ദാഹിയ, ലോവലീന ബോർഗോഹൈൻ, പുരുഷ ഹോക്കി ടീം എന്നിവരാണ് എത്തിയത്. ഇവരെ സ്വീകരിക്കാൻ ആയിരക്കണക്കിന് ആളുകൾ ആണ് വിമാനത്താവളത്തിൽ എത്തിയത്. ഇന്നലെ നടന്ന ചടങ്ങിൽ മന്ത്രി സമ്മാനങ്ങളും, മേമന്റോകളും നൽകി ആദരിച്ചു.

Leave a comment