Olympics Top News

ഒരു കോടി പ്രഖ്യപിച്ച് സി എസ് കെ; കൂടാതെ മറ്റൊരു സർപ്രൈസും

August 8, 2021

author:

ഒരു കോടി പ്രഖ്യപിച്ച് സി എസ് കെ; കൂടാതെ മറ്റൊരു സർപ്രൈസും

ടോകിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണമണിഞ്ഞ നീരജ് ചോപ്രക്ക് ചെന്നൈ സൂപ്പർ കിങ്സിന്റെ വക സൂപ്പർ സമ്മാനം. ഒരു കോടി രൂപയും, നീരജ് എറിഞ്ഞ ദൂരമായ 87.58 മീറ്ററിനെ ജേഴ്‌സി നമ്പർ ആക്കി പ്രഖ്യപിച്ചിരിക്കുകയാണ് ചെന്നൈ. 8758 എന്ന നമ്പറിൽ ജേഴ്‌സി തയാറാക്കുമെന്ന് ചെന്നൈ അധികൃതർ അറിയിച്ചു. അതിലറ്റിക്‌സിലെ ആദ്യ സ്വർണമണിഞ്ഞ നീരജിനോടുള്ള ബഹുമാനർത്ഥമാണ് ഇതെന്നാണ് അറിയിച്ചത്.

ഇത് കൂടാതെ ബി സി സി ഐയും, ഹരിയാന സർക്കാരും പരിതോഷികം പ്രഖ്യപിച്ചു. ബി സി സി ഐ 1 കോടി പ്രഖ്യപിച്ചപ്പോൾ ഹരിയാന സർക്കാർ 6 കോടി ആണ് സമ്മാനം പ്രഖ്യപിച്ചത്.

Leave a comment